LATEST NEWS

Related Posts

SPORTSFOOTBALLനെതർലൻഡ്‌സ് ക്വാർട്ടർ ഫൈനലിൽ

നെതർലൻഡ്‌സ് ക്വാർട്ടർ ഫൈനലിൽ

പ്രീക്വാർട്ടറിൽ യുഎസ്എയെ 3-1ന് തോൽപിച്ചു നെതർലൻഡ്‌സ് ഖത്തർ ലോകകപ്പിലെ ആദ്യക്വാർട്ടർ ഫൈനലിൽ മെംഫിസ് ഡീപേ, ഡാലി ബ്ലിന്റ്, ഡെൻസൽ ഡെംഫ്രിസ് എന്നിവരാണ് നെതർലൻഡ്‌സിനുവേണ്ടി ഗോൾ നേടിയത്. 76-ാം മിനിറ്റിൽ ഹജി റൈറ്റ് ആണ് യുഎസ്എ ക്കുവേ ണ്ടി ഒരു ഗോൾ നേടിയത്.
മത്സരത്തിലുടനീളം നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ച് മികച്ച മത്സരമാണ് യു.എസ്.എ നടത്തിയതെങ്കിലും ഗോൾ വലയിലാക്കാനായില്ല.
അർജന്റീന – ഓസ്‌ട്രേലിയ പ്രീക്വാർട്ടർ വിജയികളുമായി ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് നെതർലൻഡ്‌സിന്റെ ക്വാർട്ടർ പോരാട്ടം. .നെതർലൻഡ്‌സ് തോൽവിയറിയാതെ പൂർത്തിയാക്കുന്ന തുടർച്ചയായ 19-ാമത്തെ മത്സരമാണിത്. നെതർലൻഡ്‌സിനായി ആദ്യ ഗോൾ നേടിയ മെംഫിസ് ഡിപായ്, ദേശീയ ജഴ്‌സിയിൽ കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ ഡച്ച് താരമായി. നെതർലൻഡ്‌സിനായി 43 ഗോളുകൾ തികച്ച ഡിപായിക്കു റോബിൻ വാൻ പേഴ്‌സിക്കു (50 ഗോളുകൾ) ഒപ്പമെത്താൻ വേണ്ടത് ഏഴ് ഗോൾ മാത്രം.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.